fbpx

About Us

The History Of Kerala Vasthralayam Started With A Small Shop Of 350 Sqft In 1933.

It was established by the great Grandfather of the present owner Mr. Reji Cheruvathoor. Today, as we reach the fifth generation, Kerala Vasthralayam has got several stories of success to tell. It is the hard work of Mr. Reji Cheruvathoor , that earned the goodwill of ‘ a clothing store that understands the minds of common people’. With the continuous support of his wife Mrs. Sonia Reji and son Mr. Mohith Cheruvathoor , he is also introducing their own custom clothes range for the common man at minimal cost without intermediaries.

Vision

For decades we have realized the wedding concepts of the common people and will continue to do so. We provide clothing products of fine quality at fair,affordable prices. We bring quality fabrics to the people at the lowest possible prices.

Mission

Maintaining and upholding the reputation and goodwill we have earned in the hearts of the people will always be our prime motive.

We Focus So Much On Ensuring The Finest Quality And Value For Money To The Customers By Offering A Range Of Our Own Custom Clothes Without any Intermediaries.

We make clothing suited for customers of all age-from toddlers to senior citizens.

Customer satisfaction is and always will be the main goal of Kerala Vasthralayam.

കേരള വസ്ത്രാലയം എന്ന സ്ഥാപനത്തിൻ്റെ ചരിത്രം തുടങ്ങിയത് 1933-ൽ ആരംഭിച്ച 350 ച.അ വിസ്തൃതി മാത്രമുള്ള ഒരു ചെറിയ കടയിൽ നിന്നാണ്. അതിൻ്റെ നിലവിലെ ഉടമയായ ശ്രീ.റെജി ചെറുവത്തൂരിൻ്റെ മുതുമുത്തച്ഛനാണ് ആ ചരിത്രത്തിന് നാന്ദി കുറിച്ചത്. ഇന്ന്, സ്ഥാപനം അഞ്ചാം തലമുറയുടെ കയ്യിൽ എത്തി നിൽക്കുമ്പോൾ ,കേരള വസ്ത്രാലയം എന്ന പേരിനൊപ്പം ചേർത്ത് വയ്ക്കാൻ വിജയകഥകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ശ്രീ.റെജിയുടെ കഠിന പ്രയത്നത്തിൻ്റെ ഫലമായി, ‘സാധാരണക്കാരൻ്റെ മനസ്സറിയുന്ന സ്ഥാപനം ‘ എന്ന ഖ്യാതിയും കേരള വസ്ത്രാലയത്തിന് കൈവന്നിട്ടുണ്ട്. ഭാര്യ ശ്രീമതി. സോണിയ റെജിയുടെയും മകൻ മോഹിത് ചെറുവത്തൂരിൻ്റെയും പിന്തുണയോടെ അദ്ദേഹം ഇപ്പോൾ, സാധാരണക്കാർക്ക് മിതമായ വിലയിൽ വസ്ത്രങ്ങൾ ലഭ്യമാക്കുന്നതിനായി, സ്വന്തമായ ഒരു വസ്ത്ര നിർമ്മാണ യൂണിറ്റിനും തുടക്കം കുറിയ്ക്കുകയാണ്.

ലക്ഷ്യം

പതിറ്റാണ്ടുകളായി സാധാരണക്കാരുടെ വിവാഹ സങ്കല്പങ്ങളെ യാഥാർഥ്യമാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതിനിയും തുടരുകയു ചെയ്യും .
മിതമായ വിലയിൽ ഏറ്റവും നല്ല ഉത്പന്നങ്ങൾ നൽകുക എന്നതിന് ഞങ്ങൾ എന്നും ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്.
ഏറ്റവും മികച്ച നിലവാരമുള്ള തുണിത്തരങ്ങൾ , ഏറ്റവും താങ്ങാനാവുന്ന വിലയിൽ നൽകുക എന്നത് തന്നെയായിരിക്കും തുടർന്നും ഞങ്ങളുടെ ലക്ഷ്യം.

സ്വന്തം വസ്ത്ര നിർമ്മാണ യൂണിറ്റിൽ നിന്നുമുള്ള ഉത്പന്നങ്ങളിലൂടെ , സാധാരണക്കാർക്ക്‌ അവർ മുടക്കുന്ന പണത്തിനുസരിച്ച മികച്ച മൂല്യം ഉറപ്പ് വരുത്താൻ ഞങ്ങൾക്ക് സാധിക്കും.

കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാവർക്കും ആവശ്യമായ വസ്ത്രങ്ങൾ ഞങ്ങൾ നിർമ്മിക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ഞങ്ങൾക്ക് ഏറ്റവും മുഖ്യം

ജനങ്ങളുടെ മനസ്സുകളിൽ ഞങ്ങൾ നേടിയിട്ടുള്ള വിശ്വാസ്യതയും സൽപേരും നിലനിർത്തുക എന്നതായിരിക്കും ഞങ്ങളുടെ ലക്ഷ്യം